ബഹ്റൈനിൽ വാറ്റ് അടുത്ത വർഷം നടപ്പാക്കിയേക്കുമെന്ന് സൂചന

ബഹ്റൈൻ: വാറ്റ് നടപ്പിലാക്കുന്നതിനുള്ള ഏകീകൃത ഗൾഫ് കരാർ ബഹ്റൈൻ അംഗീകരിച്ചതോടെ മൂല്യവർധിത നികുതി അടുത്ത വർഷം ആദ്യത്തോടെ നടപ്പാക്കാൻ സാധ്യത. മൂല്യവർധിത നികുതി നടപ്പിലാക്കാനുള്ള ജിസിസി രാഷ്ട്രങ്ങളുടെ ഏകീക്യത കരാറിൽ ബഹ്റൈൻ ധന കാര്യ വകുപ്പ് മന്ത്രി ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ ഒപ്പ് വെച്ചിരുന്നു.
വാറ്റ് നടപ്പിലാക്കുന്നതിനാവശ്യമായ ഭരണഘടനാപരവും നിയമപരവുമായ നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറക്ക് അടുത്ത വർഷം ആദ്യത്തോടെ രാജ്യത്ത് മൂല്യ വർധിത നികുതി നടപ്പിൽ വരുമെന്നാണ് സാമ്പത്തിക വിദഗ്ദരുടെ നിഗമനം. സാധനങ്ങളിലും സേവനങ്ങളിലും അഞ്ച് ശതമാനം എന്ന കണക്കിലാണ് മൂല്യ വർധിത നികുതി ചുമത്തുകയെന്ന് ധനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ബഹുഭൂരിപക്ഷ ഉല്‍പന്നങ്ങൾക്കും ഈ നികുതി ബാധകമാകാത്തതിനാൽ കുറഞ്ഞ വരുമാനക്കാരായ പൗരന്മാരെ ഇത് ബാധിക്കില്ലെന്നാണ് സാമ്പത്തിക മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
-
You may also like
-
യുഎഇയിൽ വ്യാപക മഴ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
-
ഖത്തർ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
-
മുഖ്യമന്ത്രി ദുബായിലെത്തി; രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആദ്യ യുഎഇ സന്ദർശനം
-
അബുദാബിയിലേക്ക് പ്രവേശിക്കാന്‍ പുതിയ നിയന്ത്രണം
-
യുഎഇയിലെ വാരാന്ത്യ അവധി ദിവസങ്ങളിൽ മാറ്റം; അവധി ശനിയും ഞായറും
-
സൗദിക്ക് പിന്നാലെ യുഎഇയിലും ഒമിക്രോൺ