മുൻനിര താരങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി നടി ഷീല

മലയാള സിനിമയിലെ മഹാനടൻമാർക്കെതിരെ കടുത്ത വിമർശനവുമായി നടി ഷീല.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സിനിമാ താരങ്ങള്‍ നല്‍കിയ സംഭാവനയെ നടി  കുറ്റപ്പെടുത്തി. നാലുകോടിയുടെ കാറില്‍ നടക്കുന്നവര്‍ എത്ര രൂപ നല്‍കിയെന്ന് സ്വയം ചിന്തിക്കണം. ഒരു സിനിമയ്ക്ക് കിട്ടുന്ന തുകയെങ്കിലും താരങ്ങള്‍ നല്‍കണമായിരുന്നുവെന്ന് ഷീല പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ലക്ഷം രൂപ നല്‍കിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷീല .