ഓരോ വര്‍ഷവും പുതിയ യൂണിഫോം വാങ്ങാന്‍ രക്ഷിതാക്കളെ നിര്‍ബന്ധിക്കരുതെന്ന് ഷാര്‍ജ എജ്യുക്കേഷന്‍ കൗണ്‍സില്‍ നിര്‍ദേശം

ഷാര്‍ജ :  ഓരോ അദ്ധ്യായന വര്‍ഷവും പുതിയ യൂണിഫോം വാങ്ങാന്‍ രക്ഷിതാക്കളെയോ വിദ്യാര്‍ഥികളെയോ നിര്‍ബന്ധിക്കരുതെന്ന് ഷാര്‍ജയിലെ സ്‌കൂള്‍ അധികൃതര്‍ക്ക് ഷാര്‍ജ എജ്യുക്കേഷന്‍ കൗണ്‍സില്‍ നിര്‍ദേശം നല്‍കി. ചില വിദ്യാലയങ്ങള്‍ പുതിയ യൂണിഫോം വാങ്ങാന്‍ നിര്‍ബന്ധിക്കുകയും ഇതിന്റെ പണം സ്‌കൂള്‍ ഫീസിന്റെ കൂടെ ഈടാക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്നാണ്  എജ്യുക്കേഷന്‍ കൗണ്‍സില്‍ നടപടി.

കഴിഞ്ഞ വര്‍ഷത്തെ യൂണിഫോം ഉപയോഗ യോഗ്യമായി ഉള്ളപ്പോഴും സ്‌കൂളുകള്‍ പുതിയവ വാങ്ങാന്‍ നിര്‍ബന്ധിക്കുന്നു എന്ന്  രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു. കുട്ടികള്‍ക്ക് പുതിയ യൂണിഫോം വാങ്ങി നല്‍കണോ എന്നത് തീരുമാനിക്കാനുള്ള മുഴുവന്‍ സ്വാതന്ത്ര്യവും രക്ഷിതാക്കള്‍ക്കാണ് എന്ന്  കൗണ്‍സില്‍ വ്യക്തമാക്കി.യൂണിഫോമില്‍ മാറ്റമുണ്ടെങ്കിലേ പുതിയത് വാങ്ങാന്‍ നിര്‍ദേശിക്കാന്‍ പാടുള്ളൂ. കഴിഞ്ഞ വര്‍ഷത്തെ യൂണിഫോം തന്നെയാണ് ഈ വര്‍ഷവും എങ്കില്‍ പുതിയത് വാങ്ങണം എന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് നിര്‍ബന്ധം പിടിക്കരുതന്നും എജ്യുക്കേഷന്‍ കൗണ്‍സില്‍ നിര്‍ദേശം നല്‍കി.