യുഎഇയില്‍ അനധികൃതമായി കഴിയുന്നവര്‍ക്ക് പുതിയ ജോലി കണ്ടെത്താനായി ആറ് മാസത്തെ താല്‍ക്കാലിക വിസ

ദുബായ്: ജോലി ഇല്ലാതെ യുഎഇയില്‍ അനധികൃതമായി കഴിയുന്നവര്‍ നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അത്തരക്കാര്‍ക്ക് പുതിയ ജോലി കണ്ടെത്താനായി ആറ് മാസത്തെ താല്‍ക്കാലിക വിസ അനുവദിക്കും. ഇത്തരം വിസ എടുക്കുന്നവര്‍ ആറ് മാസത്തിനുള്ളില്‍ ജോലി ലഭിച്ച് വിസ മാറ്റി എടുക്കണം.  ആറ് മാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങേണ്ടി വരുന്നവര്‍ക്ക് പിന്നീട് ആവശ്യമെങ്കില്‍ പുതിയ സന്ദര്‍ശക വിസയില്‍ വീണ്ടുമെത്തുന്നതിന് തടസ്സമില്ല.

ജോലി കിട്ടാത്തവര്‍ ആറ് മാസത്തിന് ശേഷം രാജ്യത്ത് തങ്ങിയാല്‍ കടുത്ത പിഴയും ജയില്‍ ശിക്ഷയും ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്.ഓഗസ്റ്റ് ആദ്യം മുതല്‍ മൂന്ന് മാസത്തേക്കാണ് യുഎഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനോടകം നിരവധി പേര്‍  പൊതുമാപ്പ് സൗകര്യം ഉപയോഗപ്പെടുത്തി.