രക്ഷാപ്രവര്‍ത്തനത്തില്‍ കുറ്റപ്പെടുത്തിയത് കേന്ദ്രത്തെ; നിലപാട് മാറ്റി സജി ചെറിയാന്‍

ആലപ്പുഴ: ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച്ചയുണ്ടായതില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നുവെന്നും  സജി ചെറിയാന്‍ എംഎല്‍എ.  ആരോപണം ഉന്നയിച്ചത് കേന്ദ്രത്തിനെതിരെയാണ്. മനസ്സു തകര്‍ന്നപ്പോഴാണ് പ്രതികരിച്ചതെന്നും സജി ചെറിയാന്‍ പറഞ്ഞു. നിയമസഭയില്‍ സംസാരിക്കാനാകാത്തതില്‍ വിഷമമില്ല. നിര്‍ദേശങ്ങള്‍ സഭയില്‍ എഴുതി നല്‍കിയെന്നും സജി ചെറിയാന്‍ പറഞ്ഞു.

ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനത്തില്‍ കൊടിക്കുന്നില്‍ സുരേഷ് സഹായിച്ചില്ലെന്നും. പ്രളയകാലത്ത് രാഷ്ട്രീയം കളിക്കാന്‍  കൊടിക്കുന്നില്‍ ശ്രമിച്ചെന്നും സജി ചെറിയാന്‍ ആരോപിച്ചു.