ട്രാക്ക് നവീകരണം: ഇന്ന് മുതല്‍ ഒക്ടോബര്‍ ആറ് വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം

കൊച്ചി: എറണാകുളത്തിനും ഇടപ്പള്ളിക്കുമിടയില്‍ ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ ഇന്നു മുതല്‍ ഒക്ടോബര്‍ ആറു വരെ ചൊവ്വ, ശനി,ഞായര്‍ ദിവസങ്ങളില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

റദ്ദാക്കിയ ട്രെയിനുകള്‍

16305 എറണാകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി

16306 കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി

56362 കോട്ടയം- നിലമ്പൂര്‍ പാസഞ്ചര്‍

56363 നിലമ്പൂര്‍- കോട്ടയം പാസഞ്ചര്‍

56370 എറണാകുളം- ഗുരുവായൂര്‍ പാസഞ്ചര്‍

56373 ഗുരുവായൂര്‍ -തൃശൂര്‍ പാസഞ്ചര്‍

56374 തൃശൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍

56375 ഗുരുവായൂര്‍- എറണാകുളം പാസഞ്ചര്‍

സെപ്റ്റംബര്‍ രണ്ട്, നാല്, എട്ട് തീയതികളില്‍ ചെന്നൈ എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് രാവിലെ ഏഴിനും സെപ്റ്റംബര്‍ 9, 11,15,16,18,22,23,25,29,30 ഒക്ടോബര്‍ രണ്ട്, ആറ് തീയതികളില്‍ രാവിലെ 6.35നും എറണാകുളത്തു നിന്നു പുറപ്പെടും.ഗുരുവായൂര്‍ വരെയുളള എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തും. എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി റദ്ദാക്കുന്നതിനാല്‍ ഈ ദിവസങ്ങളില്‍ നാഗര്‍കോവില്‍ മംഗളൂരു ഏറനാട് എക്‌സ്പ്രസിനു അങ്കമാലിയിലും ഇരിങ്ങാലക്കുടയിലും താല്‍ക്കാലിക സ്റ്റോപ്പ് അനുവദിക്കും.