ദുബായില്‍ പ്രമുഖ ബ്രാന്‍ഡുകൾക്ക്‌ വന്‍ ഡിസ്‌കൗണ്ട്

ദുബായ്: സീസണ്‍ അവസാനിക്കുന്നതിന് മുന്നോടിയായി ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ക്ക് ദുബായില്‍ വന്‍ ഡിസ്‌കൗണ്ട്. പ്രമുഖ ബ്രാന്‍ഡുകളായ ടെഡ് ബേക്കര്‍, ടോറി ബുര്‍ച്ച്, ടോംസ്, എയ്റോപോസ്റ്റല്‍, ബീബ്, ചര്‍ലസ് ആന്‍ഡ് കെയ്ത്, നയന്‍ വെസ്റ്റ്, എങ്കനര്‍, ന്യൂ ലുക്ക്, ക്ലാരിന്‍സ്, ക്രോക്ക്സ്, കോട്ടണ്‍, നിന, റിച്ചി, മാക്സ് ഫാക്ടര്‍ തുടങ്ങിയ 57 ഓളം കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് സെപ്റ്റംബര്‍ നാലു മുതല്‍ എട്ട് വരെയാണ് 25 മുതല്‍ 75 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കുക.  വരും ദിവസങ്ങളില്‍ കൂടുതല്‍ ബ്രാന്‍ഡുകള്‍ ഓഫര്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.