കലയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച  തുക കൈമാറി

തിരുവനന്തപുരം: സിംഗപ്പൂരിലെ മലയാളി സംഘടനയായ കലയുടെ നേതൃത്വത്തിൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച  തുക മുഖ്യമന്ത്രിക്ക് കൈമാറി.  അഞ്ചു ലക്ഷം രൂപയുടെ ചെക്ക്  കല പ്രസിഡന്റ് ഷാജി ഫിലിപ്പാണ് മന്ത്രി എം.വി ജയരാജന്റെ സാനിധ്യത്തിൽ മുഖ്യമന്ത്രിക്ക് നൽകിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധന സമാഹരണം കലയുടെ നേതൃത്വത്തിൽ ഇപ്പോഴും തുടരുകയാണ്.