കേരളത്തില്‍ നടന്ന ദുരിതാശ്വാസ പ്രവർത്തനം ജനങ്ങളുടെ വിജയം: ചെന്നിത്തല

തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയ ദുരന്തം നേരിടാന്‍ രാഷ്ട്രീയ ഭേദമില്ലാതെ  പ്രതിപക്ഷം സര്‍ക്കാരിനൊപ്പം ഉണ്ട്. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ പ്രതിപക്ഷം പൂര്‍ണ്ണമായി സഹകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ഇടുക്കി ഡാം തുറന്ന വിട്ട പോലെ അറിയിപ്പ് നല്‍കി വേറെ ഏതെങ്കിലും ഡാം തുറന്നിട്ടുണ്ടോ. ഓറഞ്ച് അലര്‍ട്ട്, ബ്ലൂ അലര്‍ട്ട് എന്നൊക്കെ പറഞ്ഞാല്‍ ജനങ്ങള്‍ക്ക് അറിയാമോ. കുട്ടനാട്ടില്‍ ഇപ്പോഴും വെള്ളമിറങ്ങിയിട്ടില്ല. ജലം ഒഴുകി പോവാനുള്ള സ്പില്‍വേയ്കള്‍ എല്ലാം മണ്ണിടിഞ്ഞ് തടസ്സപ്പെട്ടു കിടക്കുകയാണ്. രക്ഷാദൗത്യം ജനങ്ങളുടെ വിജയമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഡാമുകള്‍ തുറന്നുവിട്ടതാണ് ദുരന്തത്തിന് പ്രധാന കാരണമെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇതിന്റെ മന്ത്രി രാജു വിദേശത്ത് പോയത് മുഖ്യമന്ത്രി അറിഞ്ഞില്ലെന്നും ഇത് ഗുരുതരമായ വീഴ്ചയാണന്നും ചെന്നിത്തല പറഞ്ഞു.