ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

തിരുവനന്തപുരം: ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ സ്ഥലങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. ഇതു സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി ജില്ലാ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക്  ഉത്തരവ് നല്‍കി. ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളില്‍ പരിസ്ഥിതി ദുര്‍ബലമായ പ്രദേശങ്ങളുണ്ട്. ഇവിടങ്ങളില്‍ വീണ്ടും കെട്ടിടങ്ങള്‍ പുനര്‍നിമിക്കുന്നതായി സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ സ്ഥലങ്ങളില്‍ മാപ്പിങ്ങ് നടത്തി നല്‍കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇടുക്കി, വയനാട്, കോഴിക്കോട്, എന്നീ ജില്ലകളിലാണ് ഉരുള്‍പൊട്ടലുകള്‍ കൂടുതല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഉരുള്‍പൊട്ടലും മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലങ്ങളില്‍ വീണ്ടും കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അവ അനുവദിക്കരുതെന്നും അത്തരം നിര്‍മ്മാണങ്ങള്‍ തടസപ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു. ഇത്തരം മേഖലകളില്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായ ആളുകള്‍ അപകടത്തിലാകുന്ന അവസ്ഥ ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ ഈ നീക്കം.   ജില്ലാ കളക്ടര്‍, പോലീസ് ഉദ്യോഗസ്ഥര്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കായിച്ച ഉത്തരവിലാണ് പറയുന്നത്.