പ്രളയക്കെടുതി ചർച്ച ചെയ്യാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന്

തിരുവനന്തപുരം: പ്രളയക്കെടുതി ചർച്ച ചെയ്യാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരും. രാവിലെ ഒൻപത് മുതൽ ഉച്ചക്ക് രണ്ട് വരെയാണ് സമ്മേളനം.  കൂടുതൽ കേന്ദ്ര സഹായം വേണമെന്ന ആവശ്യം ഭരണ പ്രതിപക്ഷ ഭേദമന്യേ ഉന്നയിക്കും.

ദുരിതാശ്വാസഫണ്ട് ചെലവഴിക്കുന്നതിന് പ്രത്യേക അക്കൗണ്ട്, പ്രളയത്തിൻറെ കാരണങ്ങളെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം എന്നീ ആവശ്യങ്ങൾ പ്രതിപക്ഷം ഉന്നയിക്കും. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, കക്ഷിനേതാക്കൾ എന്നിവർ ചർച്ചയിൽ സംസാരിക്കും.