മത്സ്യത്തൊഴിലാളികള്‍ക്ക് സംസ്ഥാനത്തിന്റെ ആദരവ്

തിരുവനന്തപുരം:  സ്വന്തം ജീവന്‍ അവഗണിച്ച് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്ക്  ബിഗ്‌സല്യൂട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തെ അതിജീവിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ വഹിച്ച പങ്ക് വലുതാണ്. പ്രളയക്കെടുതിയില്‍ രക്ഷകരായെത്തിയ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ആരുടെയും ആഹ്വാനമില്ലാതെ രക്ഷാപ്രവര്‍ത്തനത്തില്‍ നിരവധിപ്പേര്‍ പങ്കെടുത്തിരുന്നു. ആപത്ഘട്ടത്തില്‍ ഇറങ്ങിയ യുവാക്കള്‍ ഭാവിയുടെ പ്രതീക്ഷയാണ്. അവരെയാണ് ആദ്യം പേരെടുത്ത് അഭിനന്ദിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.