13 ദിവസത്തിനുശേഷം നെടുമ്പാശേരിയിൽ വിമാനമിറങ്ങി

കൊച്ചി: പ്രളയത്തിനുശേഷം നെടുമ്പാശേരി  രാജ്യാന്തര വിമാനത്താവളത്തിൽ ആദ്യവിമാനമിറങ്ങി. എട്ട് ദിവസങ്ങളിലായി ആയിരത്തിലധികം ജീവനക്കാരുടെ അക്ഷീണ പരിശ്രമത്തിലൂടെയാണ് വിമാനത്താവളം പൂർവ സ്ഥിതിയിൽ എത്തിച്ചത്. റൺവേ മുഴുവനും ചെളി മൂടിയ സ്ഥിതിയിൽ ആയിരുന്നു. കൺവെയർ ബെൽറ്റുകൾക്കും, എസ്‌കലേറ്ററുകൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. ഹൈദ്രാബാദിൽ നിന്നുള്ള ഇൻഡിഗോ വിമാനമാണ് ആദ്യമായി എത്തിയത്. ഇന്ന് 33 വിമാനങ്ങൾ എത്തിച്ചേരുകയും 30 വിമാനങ്ങൾ പുറപ്പെടുകയും ചെയ്യും.