കേരളത്തിന് പ്രഖ്യാപിച്ച കേന്ദ്രപാക്കേജ് അപര്യാപ്തം: രാഹുൽ ഗാന്ധി

കൊച്ചി: കേരളത്തിന്റെ പുനര്‍നിർമ്മാണത്തിന് പുതിയ പാക്കേജ് പ്രഖ്യാപിക്കണമെന്ന് രാഹുൽ ഗാന്ധി.കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിനായി പ്രഖ്യാപിച്ച പാക്കേജ് അപര്യാപ്തമാണ്.

കേരളത്തിലുണ്ടായത് സമാനതകളില്ലാത്ത പ്രകൃതിദുരന്തമാണ്. മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഈ ഘട്ടത്തില്‍ ദുരിതബാധിതരെ സഹായിക്കാനായി എത്തണം. ആ ദിശയിലുള്ള പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി നേതാക്കളും അണികളും ശ്രദ്ധ കേന്ദ്രീകരിച്ചു കാണുന്നതില്‍ സന്തോഷമുണ്ടെന്നും രാഹുല്‍ പറഞ്ഞു.

ഇന്നലെ കേരളത്തിലെത്തിയ രാഹുല്‍ ഇന്ന് കൊച്ചിയില്‍ നിന്ന് വയനാട്ടിലേക്ക് പോകാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും അവസാനനിമിഷം പരിപാടികളില്‍ മാറ്റം വരുത്തി. രാഹുല്‍ വയനാട് സന്ദര്‍ശനം റദ്ദാക്കിയെന്നും പകരം  ഇടുക്കിയിലേക്കായിരിക്കും പോവുകയെന്നും ചെന്നിത്തല അറിയിച്ചു. ഇടുക്കി ഡാം സൈറ്റിന് അടുത്തുള്ള ചെറുതോണിയിലെത്തുന്ന രാഹുല്‍ ഗാന്ധി അവിടെ തകര്‍ന്ന പാലത്തിലെത്തി സന്ദര്‍ശനം നടത്തും. സമീപത്തുള്ള ദുരിതാശ്വാസക്യംപിലും അദ്ദേഹം എത്തും