താറാവ് നീന്തിയാൽ വെള്ളത്തിലെ ഓക്‌സിജൻ കൂടുമോ?

ഡൽഹി: താറാവ് നീന്തിയാൽ വെള്ളത്തിലെ ഓക്‌സിജൻ കൂടുമെന്നാണ്   ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ പുതിയ കണ്ടെത്തൽ. മണ്ടന്‍ പ്രസ്താവനകളിലൂടെ ശ്രദ്ധേയനായ ബിപ്ലബ് കുമാറിന്റെ പുതിയ പ്രസ്തവന ഇതിനോടകം വൈറലായികഴിഞ്ഞു.  താറാവുകള്‍ ജലം ശുദ്ധീകരിക്കുകയും, വെള്ളത്തിലെ ഓക്സിജന്റെ അളവ് വര്‍ധിപ്പിക്കുമെന്നുമാണ് ബിപ്ലബിന്റെ പുതിയ കണ്ടെത്തല്‍. ത്രിപുരയിലെ നീര്‍മഹലിനടുത്തുള്ള രുദ്രസാഗര്‍ തടാകത്തില്‍ വള്ളംകളി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ബിപ്ലബ്. പ്രസ്തവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ

‘’താറാവുകള്‍ വെള്ളത്തിൽ നീന്തുകയാണെങ്കിൽ ജലത്തിലെ ഓക്സിജൻ നില യാന്ത്രികമായി വർദ്ധിക്കും. ഇത് റീസൈക്കിൾ ചെയ്യപ്പെടുകയും ചെയ്യും. ഇതിലൂടെ വെള്ളത്തിലെ മത്സ്യങ്ങള്‍ക്ക് കൂടുതൽ ഓക്സിജൻ ലഭിക്കും.’’

എന്നാല്‍ ബിപ്ലബിന്റെ പ്രസ്താവനക്ക് ശാസ്ത്രീയമായ അടിത്തറയില്ലെന്ന്  പരിസ്ഥിതി പ്രവര്‍ത്തകരും ശാസ്ത്രജ്ഞരും പറയുന്നു. ഇതിന് മുൻപും ബിപ്ലബിന്റെ പല പ്രസ്ഥാവനകളും ചിരി പടര്‍ത്തിയിട്ടുണ്ട്. യുക്തിരഹിതമായ  ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നതിനെതിരെ ബിജെപി കേന്ദ്ര നേതൃത്വം ബിപ്ലബിനെ ശക്തമായി താക്കീത് ചെയ്തിട്ടുണ്ട്‌.