ഡാമുകള്‍ നേരത്തെ തുറന്നു വിടാമായിരുന്നു; വിദേശ സഹായം അപമാനകരമെന്നും ഇ. ശ്രീധരന്‍

കൊച്ചി: കേരളം നേരിട്ട പ്രളയക്കെടുതിയുടെ പ്രധാന കാരണം കാലാവസ്ഥാ നിരീക്ഷണത്തില്‍ പിഴവ് പറ്റിയതാണെന്ന്  ഇ. ശ്രീധരന്‍.  മഴ കനത്തിട്ടും ഡാമുകളില്‍ വെള്ളം സംഭരിച്ചത് പ്രളയക്കെടുതിയുടെ ആഘാതം കൂട്ടി എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വിദേശസഹായം സ്വീകരിക്കുന്നത് രാജ്യത്തിന് അപമാനമാണെന്നും ഇ. ശ്രീധരന്‍ പറഞ്ഞു. പന്ത്രണ്ട് ലക്ഷം കോടിയുടെ ആസ്തിയുള്ള രാജ്യമാണ് ഇന്ത്യ. ആവശ്യമായ ഫണ്ട് ഇന്ത്യയ്ക്കുണ്ടെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവകേരള നിര്‍മിതിക്ക് പൂര്‍ണാധികാരമുള്ള സമിതിയെ നിയോഗിക്കണം. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇതിനുവേണ്ട ഉപദേശങ്ങള്‍ നല്‍കാമെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.