ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍: പിവി സിന്ധുവിന് വെള്ളി

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ പിവി സിന്ധു തോറ്റു. ഫൈനലില്‍ തായ്‌വാന്റെ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധുവിന്റെ തോല്‍വി. സ്‌കോര്‍ 13-21, 16-21

ഒന്നാം നമ്പര്‍ കളി പുറത്തെടുത്താണ് തായ് സു യിങ് ഇന്ത്യയുടെ പിവി സിന്ധുവിനെ തോല്‍പിച്ച് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയത്. മത്സരത്തിലെ ആദ്യ സെര്‍വില്‍ തന്നെ അഞ്ച് പോയിന്റ് നേടിയ ശേഷമാണ് തായ് സു യിങ് സിന്ധുവിന് സെര്‍വ് കൈമാറിയത്. പിന്നീടൊരിക്കലും ആദ്യ ഗെയിമില്‍ മുന്നിലെത്താന്‍ സിന്ധുവിന് കഴിഞ്ഞില്ല. 13-21നായിരുന്നു ആദ്യ ഗെയിം സിന്ധു കൈവിട്ടത്.