യുഎഇ സ്ഥാനപതി അഹമ്മദ് അല്‍ ബന്ന കേരളം സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: 700 കോടി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത സംഭവം വലിയ വിവാദമായി കത്തിനില്‍ക്കുന്നതിനിടെ യുഎഇ സ്ഥാനപതി അഹമ്മദ് അല്‍ ബന്ന കേരളത്തിലെത്തും.  ഈ ആഴ്ച കേരളത്തിലേക്ക് എത്തുന്ന അദ്ദേഹം പ്രളയബാധിതരെ സന്ദര്‍ശിക്കും. സംസ്ഥാനത്തെ സന്നദ്ധസംഘടനകളുടെ പ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും അദേഹം ചര്‍ച്ച നടത്തും.

കഴിഞ്ഞ ചൊവ്വാഴ്ച മുഖ്യമന്ത്രിയാണ് യുഎഇയുടെ സഹായ വാഗ്ദാനം പത്രസമ്മേളനത്തില്‍ അറിയിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ കേരളത്തിലെ പ്രളയദുരന്തം നേരിടാന്‍ വിദേശ സഹായം ആവശ്യമില്ലെന്ന നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. കേന്ദ്രത്തിന്റെ നടപടിക്കെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനവും ഉയരുന്ന സാഹചര്യത്തിലാണ് അഹമ്മദ് അല്‍ ബന്നയുടെ കേരളാ സന്ദര്‍ശനം.