വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് പതിനായിരം രൂപ ഉടന്‍ ലഭ്യമാക്കുമെന്ന് റവന്യൂ മന്ത്രി

കൊച്ചി: ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് പതിനായിരം രൂപ ഉടന്‍ ലഭ്യമാക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് അറിയിച്ചു. ബാങ്ക് അക്കൗണ്ട് വഴിയാണ് തുക കൈമാറുക.
സാമ്പത്തിക പ്രയാസം ഉണ്ടെങ്കിലും പതിനായിരം രൂപ കൈമാറുന്നതിന് തടസ്സമില്ലെന്ന് മന്ത്രി വ്യക്തമാക്കി. എത്രയും പെട്ടെന്ന് തുക കൈമാറുമെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മന്ത്രി അറിയിച്ചു. ഇതിനായി ബാങ്ക് അക്കൗണ്ട് നമ്പര്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കൈമാറണം. ബാങ്കുകള്‍ പ്രവര്‍ത്തിക്കാതിരുന്നതിനാലാണ് സാങ്കേതിക പ്രശ്നമുണ്ടായത്. ഇത് പരിഹരിച്ച് ദുരിതബാധിതര്‍ക്കുള്ള സഹായം ഉടന്‍ ലഭ്യമാക്കുമെന്നും മന്ത്രി ഇടുക്കിയില്‍ പറഞ്ഞു.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു