പുഞ്ചിരിക്ക് ‘പിശുക്ക്’ കാട്ടാതെ മുഖ്യമന്ത്രി; ശശി തരൂരുമൊത്തുള്ള സെൽഫി വൈറൽ

തിരുവനന്തപുരം: ശശി തരൂർ മുഖ്യമന്ത്രി പിണറായി വിജയനുമൊത്തുള്ള സെൽഫിയാണ് ഫേസ്ബുക്കിലെ പുതിയ തരംഗം. മുഖ്യമന്തിയുടെ വീട്ടിൽവെച്ച് നടന്ന കൂടിക്കാഴ്ച്ചക്കിടെയാണ് തരൂർ സെൽഫി എടുത്തത്‌. കേരളത്തിലെ പ്രളയക്കെടുതിയെ കുറിച്ച് ജനീവയിൽ താൻ നടത്തിയ ചർച്ചകളെക്കുറിച്ച് മുഖ്യമന്ത്രിയുമായി അരമണിക്കൂർ സംസാരിച്ചുവെന്ന കുറിപ്പോടുകൂടിയാണ് തരൂർ സെൽഫി പങ്കുവെച്ചിരിക്കുന്നത്. പ്രളയത്തിനു ശേഷമുള്ള കേരളത്തിന്റെ പുനർനിർമ്മാണത്തെ കുറിച്ചും ഭാവി നടപടികളെക്കുറിച്ചും ചർച്ച ചെയ്തുവെന്നും തരൂർ ഫേസ്ബുക്കിൽ കുറിച്ചു.