യു.എ.ഇ.എക്സ്ചേഞ്ച് ചിരന്തന സാഹിത്യ പുരസ്കാരം: സൃഷ്ടികൾ അയക്കേണ്ട അവസാന തിയ്യതി ഓഗസ്റ്റ് 31 വരെ

ദുബായ്: ഗൾഫ് രാജ്യങ്ങളിലെ എഴുത്തുകാർക്ക് വേണ്ടി മൂന്നാമത് യു.എ.ഇ.എക്സ്ചേഞ്ച് – ചിരന്തന സാഹിത്യ പുരസ്ക്കാരത്തിന് സൃഷ്ടികൾ ക്ഷണിക്കുന്നു. നോവൽ, ചെറുകഥ, കവിത, ലേഖനം. എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരമെന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി അറിയിച്ചു.
2017 പ്രസിദ്ധീകരിച്ച കൃതികളുടെ മൂന്ന് കോപ്പികളാണ് അയക്കേണ്ടത്. പ്രസാധകർക്കും, എഴുത്ത് കാർക്കും പുസ്തകങ്ങൾ അയക്കാം.ജി.സി.സി.യിലെ പ്രവാസി മലയാളികൾക്ക് പ്രായഭേദമില്ലാതെ സൃഷ്ടികൾ അയക്കാം. എന്നാൽ ഒരാൾ ഒരു വിഭാഗത്തിൽ രണ്ട് രചന മാത്രമേ അയക്കാവു. യു.എ.ഇ.യിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ വെച്ച് വിജയികൾക്ക് സമ്മാനങ്ങൾ നൽകും .
സൃഷ്ടികൾ 2018 ഓഗസ്റ്റ് 31 ന് മുമ്പായി Post Box No:4862 ,ദുബായ് യുഎ.ഇ. എന്ന വിലാസത്തിൽ തപാലിൽ അയക്കണം. 0506746998, O558910499 എന്ന ഫോൺ നമ്പരിൽ നേരിട്ട് ബന്ധപ്പെട്ട് കൃതികൾ നൽകാവുന്നതാണ്.
-
You may also like
-
യുഎഇയിൽ വ്യാപക മഴ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
-
ഖത്തർ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
-
മുഖ്യമന്ത്രി ദുബായിലെത്തി; രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആദ്യ യുഎഇ സന്ദർശനം
-
അബുദാബിയിലേക്ക് പ്രവേശിക്കാന്‍ പുതിയ നിയന്ത്രണം
-
യുഎഇയിലെ വാരാന്ത്യ അവധി ദിവസങ്ങളിൽ മാറ്റം; അവധി ശനിയും ഞായറും
-
സൗദിക്ക് പിന്നാലെ യുഎഇയിലും ഒമിക്രോൺ