സംവിധായകന്‍ കെ.കെ.ഹരിദാസ് അന്തരിച്ചു

കൊച്ചി: മലയാള സിനിമ സംവിധായകന്‍ കെ.കെ.ഹരിദാസ് (52) ഹൃദയാഘാതാത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രയില്‍ അന്തരിച്ചു. 1994 മുതല്‍ ചലചിത്രരംഗത്ത് സജീവമായിരുന്ന കെ.കെ.ഹരിദാസ് ഇരുപതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 80ഓളം സിനിമകളില്‍ അസിസ്റ്റന്റ് ഡയക്ടറായും, 40ഓളം സിനിമകളില്‍ അസോസിയേറ്റ് ഡയക്ടറായും ഹരിദാസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

1994-ല്‍ വധു ഡോക്ടറാണ് എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് കെ.കെ.ഹരിദാസ് മലയാളസിനിമയില്‍ സജീവമാകുന്നത്. കൊക്കരക്കോ, കാക്കയ്ക്കും പൂച്ചയ്ക്കും കല്ല്യാണം,കിണ്ണംകട്ടകള്ളന്‍, കല്ല്യാണപിറ്റേന്ന്, തുടങ്ങി ഹിറ്റ് ചിത്രങ്ങളും ഹരിദാസിന്റേതാണ്. ജോസേട്ടന്റെ ഹീറോയാണ് അവസാനചിത്രം. 2012നു ശേഷം ചലച്ചിത്രമേഖലയില്‍ സജീവമായിരുന്നില്ല. അനിത ഹരിദാസാണ് ഭാര്യ. മക്കള്‍ ഹരിത, സൂര്യദാസ്.