കേരളജനതയുടെ ആത്മധൈര്യം അഭിനന്ദനാർഹം: പ്രധാനമന്ത്രി

ഡല്‍ഹി: പ്രളയക്കെടുതിയില്‍ യാതന അനുഭവിക്കുന്ന കേരളത്തോടൊപ്പം രാജ്യം ചേര്‍ന്ന് നില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാതിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  കേരളത്തിലെ
രക്ഷാസേനകള്‍, എന്‍ഡിആര്‍എഫ്, സൈന്യം എന്നിവർ നടത്തിയ ദൗത്യം വിലമതിക്കാനാവാത്തതാണ്.  രക്ഷാപ്രവർത്തനത്തിനെത്തിയ വിവിധ സേനാ വിഭാഗങ്ങളെ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിന്റെ ദുഖമകറ്റാൻ രാജ്യത്തെ 125 കോടി ജനങ്ങൾ ഒപ്പമുണ്ടാകുമെന്ന്  പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.