കണ്ണൂർ വനിതാ ജയിലിലെ ആത്മഹത്യ : ജയിൽ ഡി ജി പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കണ്ണൂർ വനിതാ ജയിലിനുള്ളിൽ പിണറായി കൂട്ടക്കൊല കേസിലെ പ്രതി സൗമ്യ തൂങ്ങി മരിച്ച സംഭവത്തിൽ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ജയിൽ ഡി ജി പി അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് ഉത്തരവിട്ടിരിക്കുന്നത്.
കണ്ണൂർ വനിതാ ജയിൽ അധിക്യതർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്്. ആത്മഹത്യയിൽ ദുരുഹതയുണ്ടോയെന്നും സൗമ്യ കസ്റ്റഡിയിൽ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നും അന്വേഷിക്കണമെന്ന് ഉത്തരവിൽ നിർദേശമുണ്ട്. കൂടാതെ സൗമ്യയെ ആത്മഹത്യക്ക് ആരെങ്കിലും പ്രേരിപ്പിച്ചോ എന്ന കാര്യവും വിശദമായി അന്വേഷിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.