ഗോൾഫ് കളിക്കിടെ പന്തുമായി കുറുക്കൻ സ്ഥലംവിട്ടു

വാഷിങ്ടൺ: കുറുക്കന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഗോൾഫ് കളിക്കാരൻ അടിച്ചുവിട്ട പന്ത് കടിച്ചെടുത്ത് പായുകയാണ് ഈ കുറുക്കൻ ചെയ്തത്. അമേരിക്കയിലെ മാസച്യുസൈറ്റ്സിലെ വെസ്റ്റ് സ്പ്രിങ് മൈതാതാനത്താണ് സംഭവം. മാസ്സ്ലൈവ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം ഹാങ്ക് ഡൗണി എന്ന കളിക്കാരനും സുഹൃത്തുക്കളുമായിരുന്നു മൈതാനത്തുണ്ടായിരുന്നത്. കളി നടക്കുന്നതിന്റെ കുറച്ചു ദൂരെയായി രണ്ടു കുറുക്കന്മാർ കിടക്കുന്നതു വീഡിയോയിൽ കാണാം. കളിക്കാരൻ അടിച്ചുവിട്ട പന്ത് തനിക്കു നേരെ വരുന്നത് കാണുന്നതോടെ കുറുക്കൻ അത് കടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. അതോടെ മറ്റൊരു ബോളുമായി കളിക്കാരൻ കളി തുടർന്നു