പ്രളയ ദുരിതബാധിതർക്ക് 70 ലക്ഷത്തിന്പുറമേ 10000 കിലോ അരി, 15 ലോറി സാധനങ്ങൾ നൽകി വിജയ്

ചെന്നെ: പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക്‌ തമിഴ്, തെലുഗ്, ബോളിവുഡ് താരങ്ങൾ തങ്ങൾക്കാവും വിധം സഹായങ്ങൾ നൽകിയിരുന്നു. പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്കായി ഇളയദളപതി വിജയ് 70 ലക്ഷം രൂപ, 10000 കിലോ അരി, 15 ലോറി സാധനങ്ങള്‍ എന്നിവ നൽകി. ദുരിതബാധിതർക്ക് സഹായവുമായി ഇന്ത്യൻ സിനിമാലോകവും ഒന്നടങ്കം കൂടെ നിന്നിരുന്നു.

കേരളത്തിലെ വിജയ് ഫാൻസ് അസ്സോസിയേഷനുകളുടെ ട്വിറ്റർ പേജുകളിലൂടെയാണ് വിജയ് അയച്ച ലോറികൾ കേരളത്തിലെത്തിയ കാര്യം അറിയിച്ചത്.