മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കാന്‍ സുപ്രീംകോടതി ഉത്തരവ്

ഡല്‍ഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139.99 അടിയാക്കണമെന്ന് സുപ്രീംകോടതി. കേരളവും തമിഴ്നാടും സഹകരിച്ച് മുന്നോട്ട് പോകണമെന്ന് കോടതി നിർദേശം നൽകി. ഈ മാസം 31 വരെ ജലനിരപ്പ് 139.99 അടിയാക്കി നിർത്തണമെന്നാണ് നിർദേശം. മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി ഉത്തരവിറക്കിയത്.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് രണ്ടോ മൂന്നോ അടിയാക്കി കുറയ്ക്കണമെന്നാണ് മേല്‍നോട്ടസമിതിയുടെ ശുപാര്‍ശയെന്ന് കേസ് പരിഗണനയ്ക്കെടുത്തപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെഅറിയിച്ചിരുന്നു.