പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ

കണ്ണൂർ: പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യ ജയിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി കുടുംബത്തിലെ മൂന്ന് പേരെ വിഷം കെടുത്തു കൊന്ന കേസിലെ ഏക പ്രതിയാണ് സൗമ്യ. വനിതാ സബ്ജയിലിൽ തടവിലായിരുന്നു സൗമ്യയെ സെല്ലിൽ തൂങ്ങിമരിച്ച നിലിയിലാണ് കണ്ടെത്തിയത്.  മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

മാതാപിതാക്കളേയും മകളേയും കൊന്ന ശേഷം സൗമ്യം വിഷം കഴിച്ചിരുന്നു. എന്നാൽ ആത്മഹ്ത്യ ചെയ്യാനല്ല കൊലപാതകങ്ങളിൽ തന്റെ നേർക്ക് സംശയമുണ്ടാവാതിരിക്കാനാണ് സൗമ്യം വിഷം കഴിച്ചതെന്നായിരുന്നു അന്ന് പൊലീസിൻറെ കണ്ടെത്തൽ. ആത്മഹത്യാ പ്രവണതയുള്ള സൗമ്യയെ പോലൊരു പ്രതിയെ ഒറ്റയ്ക്ക് താമസിപ്പിച്ചിതിലും ആവശ്യമായ നിരീക്ഷണം ഉറപ്പാക്കത്തതിലും ജയിൽ അധികൃതർക്കെതിരെ വകുപ്പുതല അന്വേഷണം ഉണ്ടായേക്കും എന്നാണ് സൂചന.