പ്രളയക്കെടുതി; ദുരിതബാധിതർക്ക് കൈത്താങ്ങായി തടവുകാരും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തടവുകാർക്ക് സംഭാവന നൽകാൻ അനുമതി തേടി ജയിൽ മേധാവി ആർ. ശ്രീലേഖ സർക്കാരിന് കത്ത് നൽകി. പ്രളയത്തിൽ നിന്നും കരകയറി ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയവർക്ക് ജയിലുകളിൽ നിന്നാണ് ആദ്യ ആശ്വാസമെത്തിയത്. ജയിൽ ചപ്പാത്തിയും ജയിൽ ചോറും ബേക്കറി സാധനങ്ങളും. 30,000പാക്കറ്റ് ഭക്ഷണം ദിവസും എല്ലാം ജയിലുകളിൽ നിന്നും ക്യാമ്പുകളിലേക്ക് എത്തുന്നു. ഇതിനുപുറമെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പണം നൽകാൻ അനുവദിക്കണമെന്ന തടവുകാരുടെ അഭ്യർത്ഥന.
വിവിധ ജയിലുകളിലായി 7200 തടവുകാരാണ് ഉളളത്. വീട് പുനർനിർമ്മിക്കുമ്പോൾ വയറിംഗ്, പ്ലബിംഗ്, ഡ്രൈനേജ് വൃത്തിയാക്കൽ എന്നിവയക്ക് തടവുകാരെ പൊലീസ് സംരക്ഷണയിൽ ഉപയോഗിക്കാമെന്നും ജയിൽ മേധാവി ശുപാർശ ചെയ്തു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വിതരണം ചെയ്യാനായി പുതപ്പുകളും ഉടുപ്പുമെല്ലാം ജയിലിൽ തയ്യാറായി വരുന്നുണ്ട്. സൂപ്രണ്ടുമാർ മുഖേന അഭ്യർത്ഥനയെത്തിപ്പോഴാണ് അനുമതി തേടി ആഭ്യന്തരവകുപ്പിന് ജയിൽ മേധാവി കത്തയച്ചത്.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു