എമിറേറ്റ്‌സ് വിമാനം പറന്നിറങ്ങി; അറേബ്യൻ മണ്ണിന്റെ കരുതലുമായി

തിരുവനന്തപുരം: പ്രളയ ബാധിതർക്കുള്ള 175 ടൺ അവശ്യ വസ്തുക്കളുമായി എമിറേറ്റ്‌സ് വിമാനം തിരുവനന്തപുരത്ത് എത്തി. എമിറേറ്റ്‌സിന്റെ കാർഗോ വിഭാഗമായ സ്‌കൈ കാർഗോയുടെ 13 വിമാനങ്ങളാണ് കേരളത്തിലേക്ക് സഹായവുമായി എത്തുന്നത്.പുതപ്പുകൾ, ഡ്രൈ ഫുഡ്, ജീവൻ രക്ഷാ മരുന്നുകൾ തുടങ്ങിയവയാണ് വിമാനത്തിലുള്ളത്. യുഎഇയിലെ വിവിധ സംഘടനകളും വ്യവസായ സ്ഥാപനങ്ങളും നൽകിയ ദുരിതാശ്വാസ സഹായങ്ങളാണ് എമിറേറ്റ്‌സ് കേരളത്തിലേക്ക് എത്തിക്കുന്നത്. യുഎഇ ക്ക് മലയാള നാടുമായുള്ള ഊഷ്മള ബന്ധം വിളിച്ചറിയിക്കുന്ന വിഡിയോയും എമിറേറ്റ്‌സ് പങ്കുവെച്ചിട്ടുണ്ട്.