ദുരിതാശ്വാസ ക്യാമ്പിൽ മരുന്നുകളും സാധനങ്ങളുമായി കേരളത്തിൻറെ ‘സ്വന്തം ടീം’

കൊച്ചി: കുസാറ്റിലെ പ്രളയ ദുരിതാശ്വാസ ക്യാമ്പ് ഐഎസ്എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്സിൻറെ റിസർവ് ടീം, അണ്ടർ 18 താരങ്ങൾ സന്ദർശിച്ചു. ക്യാമ്പിൽ ഏറെ നേരെ ചിലവഴിച്ച ടീം പ്രളയബാധിതർക്ക് പൂർണപിന്തുണയും സഹായവും വാഗ്ദാനം ചെയ്തു. ക്യാമ്പിലെത്തി മരുന്നുകളും കുടിവെള്ളവും അടക്കമുള്ള അവശ്യവസ്തുക്കളും അവർ കൈമാറി. ബ്ലാസ്റ്റേഴ്സ് ഉടമ നിമ്മങ്കഡാ പ്രസാദ് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു.