ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് ജിമിക്കി കമ്മൽ താരം ആസിയ ബീവി സിനിമയിലേയ്ക്ക്

കൊച്ചി: മുളന്തുരുത്തി ദുരിതാശ്വാസ ക്യാമ്പിലെ ജിമിക്കി കമ്മല്‍ നൃത്തം കണ്ടു ദുരിതക്കയം കയറുന്ന കേരളം കൈയ്യടിച്ചതാണ്. വാടക വീട്ടില്‍ വെള്ളം കയറിയതു മൂലം ക്യാമ്പില്‍ എത്തിയ ആസിയയാണ് കുട്ടികള്‍ക്കൊപ്പം ഹിറ്റ് ഗാനമായ ജിമിക്കി കമ്മലിന് ചുവടു വച്ചത്.
വാടക വീട്ടിലാണ് താമസിക്കുന്നത്, മൂന്ന് കുഞ്ഞുങ്ങള്‍ ഉണ്ട്. ഭര്‍ത്താവിനു സുഖമില്ല. ഞാന്‍ ഒരാള് പണിയെടുത്തിട്ടാണ് വീട് കഴിയുന്നത് ആസിയ ഒരു മാധ്യമത്തോട് പറഞ്ഞു. ആരും സങ്കടപ്പെടരുത്, ജീവിതം തിരിച്ചു പിടിക്കാനുള്ള ധൈര്യം സംഭരിക്കണം, സന്തോഷമായിരിക്കണം എന്ന് ക്യാമ്പിലെ എല്ലാവരോടും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. അവരുടെ തന്നെ നേതൃത്വത്തിലാണ് ക്യാമ്പിലെ കലാപരിപാടികളും നടക്കുന്നത്.
വൈറ്റില ഹബ്ബിലെ ട്രാഫിക് വാര്‍ഡനാണ് ആസിയ ബീവി. സര്‍വ്വവും നഷ്ടപ്പെട്ട് സങ്കടത്തിലിരിക്കുന്നവര്‍ക്ക് തന്റെ നൃത്തം പ്രചോദനമായെങ്കില്‍ അതില്‍പരം സന്തോഷം വേറൊന്നില്ല എന്നാണ് വൈറലായ വീഡിയോയെക്കുറിച്ച് ആസിയ ബീവി പറയുന്നത്.
വൈറലായ നൃത്തത്തിന്റെ വീഡിയോ കണ്ടിട്ടാണ് കിസ്മത്തിന്റെ സംവിധായകന്‍ ഷാനവാസ് കെ.ബാവകുട്ടി തന്റെ അടുത്ത ചിത്രത്തില്‍ ഒരു വേഷത്തിനായി ആസിയയെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. വിനായകന്‍ പ്രധാന വേഷം ചെയ്യുന്ന ചിത്രമാണ് ഷാനവാസ് അടുത്ത് സംവിധാനം ചെയ്യുന്നത്.
വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്നാണ് ഞങ്ങൾക്ക് ഈ മാണിക്യത്തെ കിട്ടിയത് ആസിയ ബീവി ഫ്രം ചേരാനല്ലൂർ….കിക്കിടു ഡാൻസ്…ചേച്ചിയെ അങ്ങ് വൈറൽ ആക്കിയേക്കാം…✌️✌️ജിമ്മിക്കി കമ്മൽ✌️✌️
Mathew Roy ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಅಗಸ್ಟ್ 20, 2018
ഫ്രാന്‍സിസ് നൊറാണയുടെ തൊട്ടപ്പന്‍ എന്ന കഥയെ ആസ്പദമാക്കിയുള്ള ചിത്രമാണ് ഷാനവാസ് ബാവകുട്ടി അടുത്ത് സംവിധാനം ചെയ്യുന്നത്. തിരക്കഥ പി.എസ്.റഫീക്ക്. ഷൂട്ടിങ് ഉടന്‍ ആരംഭിക്കും എന്നും വൈകാതെ തന്നെ താന്‍ ആസിയയെ കാണാന്‍ ചെല്ലും എന്നും സംവിധായകന്‍ അറിയിച്ചു.
-
You may also like
-
പുതുവത്സരാഘോഷത്തിന് ഇത്തവണയും പാപ്പാഞ്ഞിയില്ല
-
എല്ലാവരുടേയും ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയും ആരോഗ്യവും ഉണ്ടാകട്ടെ; നവരാത്രി ആശംസകൾ നേർന്ന് പ്രധാനമന്ത്രി
-
ഇന്ന് ശ്രീകൃഷ്ണ ജയന്തി; പതിനായിരം കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ നടക്കും
-
മഴമിഴി മള്‍ട്ടി മീഡിയ മെഗാ സ്ട്രീമിങ്ങിന് തുടക്കമായി; ആദ്യ ദിനത്തില്‍ മോഹിനിയാട്ടവും ഒപ്പനയും മുള സംഗീതവും
-
ഇന്ന് ഉത്രാടം; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാടും നഗരവും
-
ഇത്തവണ ഓണാഘോഷം വെര്‍ച്വല്‍ ആയി നടത്തും: മന്ത്രി മുഹമ്മദ് റിയാസ്