ഹജ്ജ്: ഇന്ത്യൻ ഹാജിമാർ വിടവാങ്ങാനൊരുങ്ങുന്നു

മക്ക: ഹജ്ജ് കർമങ്ങൾ പൂർത്തീകരിച്ച് ഇന്ത്യൻ ഹാജിമാരിൽ പകുതി പേരും വിടവാങ്ങാനുള്ള ഒരുക്കത്തിലാണ്. ഈ മാസം 27നാണ് ഇന്ത്യൻ ഹാജിമാരുടെ മടക്ക യാത്ര. ഹജ്ജ് അവസാനിക്കാനിരിക്കെ ഇന്ത്യൻ ഹാജിമാർ പ്രധാന കർമങ്ങളെല്ലാം പൂർത്തിയാക്കി. നാളെ കല്ലേറ് കർമം കൂടി തീർക്കും. ഇതോടെ ഹജ്ജിൽ നിന്നും പകുതിയോളം പേർ വിരമിക്കും. ഹജ്ജിൽ നിന്നും മിനായിൽ നിന്നും വിരമിക്കുന്നവർ നേരെ കഅ്ബക്ക് അരികിലെത്തി വിടവാങ്ങൽ പ്രദക്ഷിണം പൂർത്തിയാക്കും. 40 ഡിഗ്രി ക്ക് മുകളിലായിരുന്നു മിനയിലെ ചൂട്. പൊതുവേ കർമങ്ങൾ എല്ലാം നന്നായി നിർവ്വഹിക്കാൻ പറ്റിയതിന്റെ തൃപ്തിയോടെയാണ് ഹജ്ജിൽ നിന്നും ഇന്ത്യക്കാർ വിരമിക്കാൻ ഒരുങ്ങുന്നത്.
-
You may also like
-
യുഎഇയിൽ വ്യാപക മഴ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
-
ഖത്തർ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
-
മുഖ്യമന്ത്രി ദുബായിലെത്തി; രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആദ്യ യുഎഇ സന്ദർശനം
-
അബുദാബിയിലേക്ക് പ്രവേശിക്കാന്‍ പുതിയ നിയന്ത്രണം
-
യുഎഇയിലെ വാരാന്ത്യ അവധി ദിവസങ്ങളിൽ മാറ്റം; അവധി ശനിയും ഞായറും
-
സൗദിക്ക് പിന്നാലെ യുഎഇയിലും ഒമിക്രോൺ