ഏഷ്യൻ ഗെയിംസ്; അങ്കിതയ്ക്ക് വെങ്കലം

ജക്കാർത്ത: ഏഷ്യൻ ഗെയിംസ് വനിതാ ടെന്നിസിൽ ഇന്ത്യയുടെ അങ്കിത റെയ്‌ന് വെങ്കലം നേടി. ഏഷ്യൻ ഗെയിംസിൽ സിംഗിൾസ് മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതയാണ് അങ്കിത. സെമിയിൽ പരാജയപ്പെട്ടതോടെയാണ് അങ്കിതയ്ക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്. ചൈനയുടെ ഷാങ് ഷ്യായിയോട് നേരിട്ടുള്ള സെറ്റുകൾക്കാണ് അങ്കിത തോറ്റത്. സ്‌കോർ: 4-6, 7-6.