പ്രളയക്കെടുതി; ഇടുക്കിയിൽ കെഎസ്ഇബിക്ക് നാലേമുക്കാൽ കോടി നഷ്ടം

ഇടുക്കി: കെഎസ്ഇബിക്ക് ഇടുക്കി അണക്കെട്ടിലെ അധിക ജലം കോടിക്കണക്കിനു രൂപയുടെ ലാഭമാണ് നൽകിയത്. എന്നാൽ പ്രളയത്തിലും ഉരുൾപൊട്ടലിലും ഇടുക്കിയിൽ നാലേ മുക്കാൽ കോടിയിലധികം രൂപയുടെ നഷ്ടം ഉണ്ടായി. രണ്ടാഴ്ച കൊണ്ടാണ് ഇടുക്കിയിൽ വൈദ്യുതി വകുപ്പിന് നാലു കോടി എൺത്തിയഞ്ചു ലക്ഷത്തി നാലായിരം രൂപയുടെ നഷ്ടം ഉണ്ടായത്.

വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും വൈദ്യുതി വിതരണം ചെയ്യുന്ന എൽടി ലൈനുകളുടെ 1198 പോസ്റ്റുകളാണ് ഒടിഞ്ഞു. 3426 പോളുകൾ നശിച്ചു പോയി. 11 കെവി ലൈനുകളുടെ 549 പോസ്റ്റുകൾ ഒടിഞ്ഞു വീണു. അടിമാലി ഇലക്ട്രിക്കൽ സെക്ഷനു കീഴിലാണ് ഏറ്റവും അധികം നാശനഷ്ടം ഉണ്ടായത്. 11 കെവി ലൈനുകളുടെ 299 പോസ്റ്റുകളും എൽടി ലൈനുകളുടെ 446 പോസ്റ്റുകളുമാണ് ഇവിടെ വീണത്. 11 കെവി എൽടി എന്നീ വിഭാഗങ്ങളിലായി 605 കിലോമീറ്റർ വൈദ്യുതി ലൈൻ ഉപയോഗ ശൂന്യമായി. 103 ട്രാൻസ്‌ഫോർമറുകൾ കേടായി.