പ്രത്വി ഷായും വിഹാരിയും ടീമിൽ

ഇംഗ്ലണ്ടിനെതിരായ നാലാമത്തെയും അഞ്ചാമത്തെയും ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പ്രത്വി ഷാ, ഹനുമാ വിഹാരി എന്നീ പുതുമുഖങ്ങൾ ടീമിൽ ഇടം നേടി. ഓപ്പണർ മുരളി വിജയ്, കൂൽദീപ് യാദവ് എന്നിവർ പുറത്തായി.

മുംബൈക്ക് വേണ്ടി രഞ്ജി ട്രോഫി കളിക്കുമ്പോൾ തന്നെ പ്രത്വി ഷാ എന്ന 17 കാരൻ ഏവരുടേയും ശ്രദ്ധ ആകർഷിച്ചിരുന്നു. അതിന് ശേഷം കളിച്ച 14 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നും ഏഴ് സെഞ്ചുറികളും അഞ്ച് അർദ്ദ സെഞ്ചുറികളുമുൾപ്പടെ 1418 റൺസെടുത്തിട്ടുണ്ട്. 5 സെഞ്ചുറികളും 24 അർദ്ദ സെഞ്ചുറികളുമുൾപ്പടെ 5142 റൺസ് ഫസ്റ്റ് ക്ലാസ് കരിയറിൽ വിഹാരിക്കുണ്ട്. കഴിഞ്ഞ ദിവസം നോട്ടിങ്ഹാമിൽ ചേർന്ന സെലക്ഷൻ കമ്മറ്റി യോഗം രണ്ട് മാറ്റങ്ങളൊഴിച്ച് മറ്റുള്ളവരെ നിലനിർത്തുകയായിരുന്നു.