ഏഷ്യൻ ഗെയിംസ് എന്ന് മകൾക്ക് പേരിട്ട് ഇന്തോനേഷ്യൻ ദമ്പതികൾ

ഇൻഡോനേഷ്യ: സ്‌പോർട്‌സ് പ്രേമികളായ ഇന്തോനേഷ്യൻ ദമ്പതികൾ തങ്ങളുടെ ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിന് പേരിട്ടു ആബിദ ഏഷ്യൻ ഗെയിംസ്. ആബിദ എന്ന പേര് ആദ്യം തന്നെ കണ്ടുവച്ചിരുന്നതായി കുഞ്ഞിന്റെ അച്ഛനായ യോർദ്ദാനിയ ഡെന്നി പറയുന്നു. എന്നാൽ അവസാനം ചേർക്കേണ്ട പേര് തീരുമാനിച്ചിരുന്നില്ല. സ്‌പോർട്‌സിനോടുള്ള ഇഷ്ടം രണ്ടുപേർക്കും അമിതമായതിനാൽ ഈ പേരിന്റെ കാര്യത്തിൽ തർക്കമൊന്നുമുണ്ടായില്ല. ലോകത്തിലെ തന്നെ രണ്ടാമത്തെ കായിക മാമാങ്കമായ ഏഷ്യൻ ഗെയിംസിന് കഴിഞ്ഞ ശനിയാഴ്ചയാണ് ഇന്തോനേഷ്യയിലെ പാലേംബംഗിൽ തിരി തെളിഞ്ഞത്.
തന്റെ മകൾ ഭാവിയിലെ കായികതാരമാകുമെന്ന പ്രതീക്ഷയും ഇവർ പങ്ക് വയ്ക്കുന്നുണ്ട്. അങ്ങനെയൊരു കഴിവ് മകൾക്കുണ്ടെങ്കിൽ എല്ലാ പിന്തുണയും നൽകും. ബാഡ്മിന്റമിൽ കഴിവ് തെളിയിച്ച രാജ്യമാണ് ഇന്തോനേഷ്യ. പേര് ഇഷ്ടമായില്ലെങ്കിൽ അത് മാറ്റാനുള്ള സ്വാതന്ത്ര്യവും മകൾക്ക് നൽകിയിട്ടുണ്ടെന്ന് ഇവർ ഒരേ സ്വരത്തിൽ പറയുന്നു. തന്റെ രാജ്യത്ത് ഇത്രയും വലിയ കായികമേള നടക്കുന്നതിന്റെ സന്തോഷവും ഡെന്നി പങ്ക് വയ്ക്കുന്നുണ്ട്.
-
You may also like
-
അൽ ഖ്വയിദ തലവനെ അമേരിക്ക വധിച്ചു; നീതി നടപ്പായെന്ന് ജോ ബൈഡൻ
-
കോമൺ വെൽത്ത് ഗെയിംസിന് തുടക്കം: ഇന്ത്യന്‍ പതാകയേന്തി പിവി സിന്ധുവും മന്‍പ്രീത് സിംഗും
-
മങ്കിപോക്സിനെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; തീരുമാനം രോഗവ്യാപനം കടുത്തതോടെ
-
ഉച്ചഭക്ഷണത്തില്‍ മാംസാഹാരം തുടരും: ഉത്തരവിറക്കി ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ്
-
ശ്രീലങ്കയിൽ ദിനേശ് ഗുണവർധന പ്രധാനമന്ത്രിയായി അധികാരമേറ്റു
-
ശ്രീലങ്കയിൽ പ്രക്ഷോഭം കടുക്കുന്നു; ജനങ്ങള്‍ പാര്‍ലമെന്റ് മന്ദിരം വളഞ്ഞു