കെഎസ്ഇബിക്ക് വീഴ്ച പറ്റിയിട്ടില്ല; മന്ത്രി എം.എം മണി

തിരുവനന്തപുരം: കെഎസ്ഇബിയുടെ ലാഭക്കൊതിയാണ് പ്രളയത്തിന് കാരണമെന്ന പ്രതിപക്ഷ നേതാവിൻറെ ആരോപണങ്ങൾക്ക് മന്ത്രി എം.എം മണിയുടെ മറുപടി. കെഎസ്ഇബിക്ക് പാളിച്ച പറ്റിയിട്ടില്ല. മഴ ഇത്ര കനക്കുമെന്ന് കരുതിയില്ല. ഡാം തുറക്കുന്നതിന് എല്ലാം മുന്നൊരുക്കങ്ങളും എടുത്തിരുന്നു. തൻറെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ഡാമുകൾ തുറക്കുന്നത് സംബന്ധിച്ച് യാതൊരു മുന്നറിയിപ്പും സർക്കാരിൽ നിന്നുണ്ടായില്ലെന്നും ഡാമുകൾ തുറന്നുവിട്ടാൽ ഉണ്ടാവുന്ന നാശനഷ്ടങ്ങളെക്കുറിച്ച് യാതൊരു ധാരണയും വൈദ്യുതിവകുപ്പിനുണ്ടായിരുന്നുവില്ലെന്നും രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു.