തീർഥാടകർക്ക് സഹായമുറപ്പാക്കി 911 കാൾ സെന്റർ

മക്ക: ഏതു ഘട്ടത്തിലും മക്കയിലെത്തുന്ന തീർഥാടകർക്ക് സഹായം ഉറപ്പാക്കുകയായിരുന്നു 911 എന്ന കാൾ സെന്റർ. സൗദി അറേബ്യയിലെ എല്ലാ സുരക്ഷാ സന്നാഹങ്ങളുടെയും കേന്ദ്രീകൃത ഓപ്പറേഷൻ കേന്ദ്രമാണിത്. ലോകത്തെ ഏറ്റവും മികച്ച സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെയാണ് 911 നാഷണൽ സെക്യൂരിറ്റി ഓപ്പറേഷൻ സെൻറർ പ്രവർത്തിക്കുന്നത്. ശരാശരി അര ലക്ഷത്തോളം ഫോൺ കാളുകൾ 24 മണിക്കൂറിൽ ഇവിടെയെത്തും.

സ്ത്രീകൾക്കായി പ്രത്യേക വിഭാഗം തന്നെ പ്രവർത്തിക്കുന്നുണ്ട്. അറബിക്ക് പുറമെ, ഉർദു, ഇംഗ്ലീഷ്, ഫ്രഞ്ച്, ഇന്തോനേഷ്യ ഭാഷകളിലും ആശയവിനിമയം നടത്താം. സുരക്ഷാപ്രശ്‌നങ്ങളോ, അപകടമോ അത്യാഹിതമോ കണ്ടാൽ ഉടൻ ബന്ധപ്പെട്ട വകുപ്പിന് ഇവർ വിവരം കൈമാറും.