അരുൺ ജെയ്റ്റ്‌ലി ധനവകുപ്പിന്റെ ചുമതല വീണ്ടും ഏറ്റെടുത്തു

ഡൽഹി: വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായ അരുൺ ജെയ്റ്റ്‌ലി ധനവകുപ്പിന്റെ ചുമതല വീണ്ടും ഏറ്റെടുത്തു. 65കാരനായ ജെയ്റ്റ്‌ലി ഏപ്രിൽ മാസത്തിലാണ് ധനവകുപ്പിന്റെ ചുമതല ഒഴിഞ്ഞത്. മെയ് 14നായിരുന്നു അദ്ദേഹത്തിന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്.

റെ​യി​ൽ​വേ, ക​ൽ​ക്ക​രി ഖ​നി വ​കു​പ്പ് മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലി​നാ​ണ് ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ചു​മ​ത​ല വ​ഹി​ച്ച​ത്. അരുൺ ജ​യ്റ്റ്ലിക്ക്​ ധനകാര്യവകുപ്പിന്‍റെ ചുമതല വീണ്ടും നൽകാൻ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ ശിപാർശ ചെയ്​തിരുന്നു

പിയൂഷ് ഗോയൽ ധനമന്ത്രിയായി ചുമതലയിലുണ്ടായിരുന്ന സമയത്താണ് ജി.എസ്.ടി കൗൺസിൽ സുപ്രധാനമായ ചില തീരുമാനങ്ങളെടുത്തത്. സാനിറ്ററി നാപ്കിൻ ഉൾപ്പടെയുള്ള പല ഉൽപന്നങ്ങളുടെയും നികുതി ഒഴിവാക്കിയത് പിയൂഷ് ഗോയൽ ധനവകുപ്പിന്റെ ചുമത വഹിച്ചിരുന്ന കാലത്താണ്. 2014ൽ നരേന്ദ്രമോദി സർക്കാർ അധികാരമേറ്റെടുത്തത് മുതൽ ധനവകുപ്പിന്റെ ചുമതല നൽകിയിരുന്നത് അരുൺ ജെയ്റ്റ്‌ലിക്കാണ്.