ബഹ്‌റൈനിലെ തൊഴിലാളികൾക്ക് സൗജന്യ വൈദ്യപരിശോധനയൊരുക്കി മെഗാ മൾട്ടി സ്‌പെഷ്യാലിറ്റി ക്യാമ്പ്

ബഹ്‌റൈൻ: ഇന്ത്യൻ ക്ലബും ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററും സംയുക്തമായി ബഹ്‌റൈനിലെ തൊഴിലാളികൾക്ക് സൗജന്യ വൈദ്യപരിശോധനയൊരുക്കി. ക്യാമ്പിൽ നാനൂറോളം പേർ പങ്കെടുത്തു. ഇന്റേണൽ മെഡിസിൻ, ഒഫ്താൽമോളജി, ഗൈനക്കോളജി, പീഡിയാട്രിക്സ്, ജനറൽ മെഡിസിൻ എന്നീ അഞ്ചു വിഭാഗങ്ങളിലായാണ് മെഡിക്കൽ ക്യാമ്പ് സജ്ജീകരിച്ചത്.

ക്യാമ്പിൽ പ്രവാസികളായ തൊഴിലാളികൾക്ക് വിവിധ സ്‌പെഷ്യാലിറ്റികളിലായി നിരവധി വൈദ്യപരിശോധനകൾ സൗജന്യമായി നൽകി. നിരവധി ഡോക്ടർമാരും പാരാമെഡിക്കൽ അംഗങ്ങളും ക്യാമ്പ് നയിച്ചു.