പോക്കോ എഫ്1 ഇന്ത്യൻ വിപണിയിൽ

ഡൽഹി: ഷവോമിയുടെ ഉപബ്രാൻറായ പോക്കോ എഫ്1 ഇന്ത്യയിൽ ഇറങ്ങി. ക്യൂവൽകോം സ്‌നാപ്ഡ്രാഗൺ 845 ചിപ്പാണ് ഈ ഫോണിനുള്ളത്. 8 ജിബി റാം ശേഷിയുള്ള ഫോണിന് ഒപ്പം 256 ജിബി ഇൻറേണൽ മെമ്മറി ശേഷിയാണ് ഫോണിനുള്ളത്. 20,000 രൂപയ്ക്കും 30,000 രൂപയ്ക്കും ഇടയിലാണ് ഫോണിൻറെ വില. മൂന്ന് പതിപ്പായാണ് പോക്കോ എഫ്1 എത്തുന്നത്. 6ജിബിറാം, 64ജിബി പതിപ്പ്, 6ജിബി റാം 128 ജിബി പതിപ്പ്, 8ജിബി 256 ജിബി പതിപ്പ്.

പോളി കാർബണേറ്റ് ബോഡിയാണ് ഫോണിനുള്ളത്. 40,00 എംഎഎച്ചാണ് ഫോണിൻറെ ബാറ്ററി. 12എംപി+5എംപി ഇരട്ട ക്യാമറ സംവിധാനമാണ് ഫോണിനുള്ളത്. ഇതിൽ ആർട്ടിഫിഷൽ ഇൻറലിജൻസ് മോഡും ലഭിക്കും. ഇപ്പോൾ ആൻഡ്രോയ്ഡ് ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഷവോമിയുടെ എംഐ യൂസർ ഇൻറർഫേസ് 9.1 ഓടെയാണ് ഫോണിൻറെ ഓപ്പറേറ്റിംഗ് സിസ്റ്റം.