ജക്കാർത്തയിൽ ഗോൾ പ്രളയം

ജക്കാർത്ത: ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യ ഹോങ്കോംഗിനെ തോൽപ്പിച്ചു. ഇന്ത്യക്കെതിരെ ഒരു ഗോൾ പോലും മടക്കാൻ ഹോങ്കോംഗിന് കഴിഞ്ഞില്ല. 26 ഗോളുകളാണ് ഹോങ്കോംഗിന്റെ വലയിലേക്ക് ഇന്ത്യൻ താരങ്ങൾ അടിച്ചു കയറ്റിയത്. ആദ്യ മത്‌സരത്തിൽ ഇന്തോനേഷ്യയെയും ഇന്ത്യ തകർത്തിരുന്നു.