പിതാവിനോടൊപ്പം ഹജ്ജിനെത്തിയ സോമാലിയൻ കുട്ടിക്ക് ഹൃദയ ശസ്ത്രക്രിയക്ക് നിർദേശം

സൗദി: അറഫ സംഗമത്തിനിടെ ചികിത്സ തേടിയ സോമാലിയൻ കുട്ടിക്ക് ഹൃദയ ശസ്ത്രക്രിയക്ക് നിർദേശം. പിതാവിനോടൊപ്പം ഹജ്ജിനെത്തിയ അബ്ദുല്ല മുഹമ്മദ് എന്ന നാല് വയസുകാരനാണ് ഹൃദയത്തിന് തകരാർ കണ്ടെത്തിയത്. അടുത്തയാഴ്ച മക്കയിലെ കുട്ടികളുടെ ആശുപത്രിയിലാണ് ശസ്ത്രക്രിയ. അറഫ സംഗമത്തിനിടയിൽ ആശുപത്രികളിൽ പ്രവേശിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞ ആളാണ് ഈ കുട്ടി.

43245 തീർഥാടകർക്ക് അറഫയിൽ ആരോഗ്യ സേവനം നൽകിയതായാണ് കണക്ക്. അറഫയിലൊരുക്കിയ നാല് ആശുപത്രികളിലും മെഡിക്കൽ സെൻററുകളിലുമാണ് ഇത്രയും പേർക്ക് സേവനം നൽകിയത്. പുണ്യസ്ഥലങ്ങളിൽ ആരോഗ്യസേവനത്തിന് വിപുലമായ സംവിധാനങ്ങളാണ് ആരോഗ്യ വകുപ്പിന് കീഴിൽ ഒരുക്കിയിരിക്കുന്നത്.