പ്രളയം: സർക്കാർ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേരളം നേരിട്ട മഹാപ്രളയം മനുഷ്യനിർമ്മിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡാമുകൾ യാതൊരു മുന്നറിയിപ്പുമില്ലാതെ തുറന്ന് വിട്ടത് സ്ഥിതി രൂക്ഷമാക്കി. സർക്കാരിന് ദുരന്തം മുൻകൂട്ടി കാണാനായില്ല. 1924നെക്കാൾ മഴ ലഭ്യതയിൽ കുറവായിരുന്നു. ഡാമുകൾ തുറന്ന് വിട്ടപ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ സർക്കാർ പരിശോധിച്ചില്ല. ആൾക്കാരെ മാറ്റിപ്പാർപ്പിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും ചെന്നിത്തല പറഞ്ഞു. ലാഭക്കൊതിയൻമാരായ കെഎസ്ഇബി കാട്ടിയത് കുറ്റകരമായ അനാസ്ഥയാണ്. വകുപ്പുകൾ തമ്മിലുളള ഏകോപനമില്ലായ്മ ഇടുക്കി ഡാം തുറക്കുന്ന കാര്യത്തിലും ഉണ്ടായിരുന്നുവെന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.