മുൻ കേന്ദ്രമന്ത്രി ഗുരുദാസ് കാമത്ത് അന്തരിച്ചു

ഡൽഹി: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവും മുംബൈ മുൻ പിസിസി അധ്യക്ഷനുമായ ഗുരുദാസ് കാമത്ത്(63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. രണ്ടാം യുപിഎ സർക്കാരിൽ ആഭ്യന്തര സഹമന്ത്രിയായിരുന്നു. മുംബൈയിലെ കോൺഗ്രസിന്റെ ഏറ്റവും വലിയ നേതാക്കളിൽ ഒരാളായിരുന്നു കാമത്ത്.
2013 ൽ മന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ എഐസിസി ജനറൽ സെക്രട്ടറിയായി നിയമിക്കപ്പെട്ടു. 2017 ൽ അദ്ദേഹം പാർട്ടി സ്ഥാനങ്ങളെല്ലാം രാജിവെക്കുകയുണ്ടായി. ലോക്സഭയിൽ മുംബൈ നോർത്ത് വെസ്റ്റ് മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്. 1984, 1991, 1998, 2004 തിരഞ്ഞെടുപ്പുകളിൽ മുംബൈ നോർത്ത് ഈസ്റ്റിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാർഥി രാഷ്ട്രീയത്തിലൂടെയായിരുന്നു കടന്നുവരവ്. ഐടി കമ്മ്യൂണിക്കേഷൻസ് വകുപ്പുകളുടെ ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട്.
-
You may also like
-
യു.എ.പി.എ കേസ്: സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി
-
കീടനാശിനി ശ്വസിച്ച് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം
-
മലപ്പുറത്ത് നിന്ന് നിസാമുദ്ദീൻ എക്സ്പ്രസില്‍ കയറിയ പാമ്പിനെ മുംബൈയിൽ വെച്ച് പിടികൂടി
-
മിരാഭായ് ചാനുവിന് ചരിത്ര സ്വർണം; കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മെഡൽ വേട്ട
-
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം മെഡൽ; ഭാരോദ്വഹനത്തിൽ വെങ്കലം നേടി ഗുരുരാജ പൂജാരി
-
കോമൺ വെൽത്ത് ഗെയിംസിന് തുടക്കം: ഇന്ത്യന്‍ പതാകയേന്തി പിവി സിന്ധുവും മന്‍പ്രീത് സിംഗും