സംസ്ഥാനത്തെ മൂന്ന് സ്ഥലങ്ങളിൽ ടോൾ പിരിവ് ഒഴിവാക്കി

കൊച്ചി: പ്രളയക്കെടുതിയെ തുടർന്ന് കേരളത്തിൽ പലയിടങ്ങളിലും ടോൾപിരിവ് ഒഴിവാക്കി.  പാലക്കാട് ജില്ലയിലെ പാമ്പംപള്ളം, തൃശൂർ ജില്ലയിലെ പാലിയേക്കര, എറണാകുളം ജില്ലയിലെ കുമ്പളം ടോൾ പ്ലാസകളിൽ 26 വരെ ടോൾ പിരിവ് ഉണ്ടാകില്ലെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചു.

ചില നിബന്ധനകൾക്ക് വിധേയമായി സന്നദ്ധ സംഘടനകൾക്ക് തീരുവ ഇളവ് നൽകണമെന്നും ചരക്കുകൾ എത്രയും പെട്ടെന്ന് വിട്ടുനൽകണമെന്നും കസ്റ്റംസ് കമ്മിഷണർ നിർദേശിച്ചിരുന്നു.

വിദേശത്തുനിന്ന് അയക്കുന്ന ഭക്ഷണ സാധനങ്ങൾ, മരുന്ന്, വസ്ത്രം, പുതപ്പ് എന്നിവ കസ്റ്റംസ് തീരുവയിൽ നിന്നും ജിഎസ്ടിയിൽ നിന്നും കഴിഞ്ഞദിവസം ഒഴിവാക്കിയിരുന്നു. പ്രളയ ദുരിതാശ്വാസത്തിനുള്ള വസ്തുക്കൾ ട്രെയിൻ വഴി സൗജന്യമായി എത്തിക്കാൻ റെയിൽവേ മന്ത്രാലയത്തിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്. സ്ഥാപനങ്ങളും യാത്രക്കാരും കൊണ്ടുവരുന്ന സാധനസാമഗ്രികൾക്ക് ആനുകൂല്യം ലഭിക്കും.