ആധാർ കാർഡിന്റെ കോപ്പി നൽകി ഇനി മുതൽ അക്കൗണ്ട് തുടങ്ങാനാവില്ല

മുംബൈ: ഇനി മുതൽ ബാങ്കിൽ ആധാർ കാർഡോ, ആധാർ കാർഡിന്റെ കോപ്പിയോ നൽകിയാൽ അക്കൗണ്ട് തുടങ്ങാനാവില്ല. ബയോമെട്രിക്, ഒടിപി ഇതിലേതെങ്കിലും ഉപയോഗിച്ചുള്ള സ്ഥിരീകരണം നടത്തിയാൽമാത്രമേ അക്കൗണ്ട് തുറക്കാനാകൂ. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് പുതിയ തീരുമാനം.

ഇക്കാര്യത്തിൽ ബാങ്കുകൾക്കാണ് ഉത്തരവാദിത്വമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലുംതരത്തിൽ വീഴ്ചവരുത്തിയാൽ ഉത്തരവാദി ബാങ്ക് അധി
കൃതകരാകും. മറ്റാരുടെയെങ്കിലും വോട്ടേഴ്സ് ഐഡി കാർഡോ റേഷൻ കാർഡോ ഉപയോഗിച്ച് ആരെങ്കിലും ബാങ്ക് അക്കൗണ്ട് തുടങ്ങിയാൽ അതിന്റെ ഉത്തരവാദിത്വവും ബാങ്കിനായിരിക്കും. റേഷൻ കാർഡിന്റെയും വോട്ടേഴ്സ് ഐഡിയുടെയും ഉടമ കുറ്റക്കാരനാവില്ലെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.