ആഗസ്റ്റ് 26ന് തന്നെ നെടുമ്പാശേരി വിമാനത്താവളം തുറക്കാനുള്ള പരിശ്രമത്തിലെന്ന് സിയാൽ

കൊച്ചി: വെള്ളപ്പൊക്കത്തെ തുടർന്ന് അടച്ചിട്ടിരിക്കുന്ന നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവർത്തനം ആഗസ്റ്റ് 26ന് തന്നെ പുനരാരംഭിക്കാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് സിയാൽ അധികൃതർ. ടാക്‌സി വേ, പാർക്കിംഗ് ഏരിയ, റൺവേ എന്നിവടങ്ങളിൽ നിന്ന് വെള്ളം ഇറങ്ങിയിട്ടുണ്ട്. പക്ഷേ ശുചീകരണ ജോലികൾ പുരോഗമിച്ച് വരുന്നതേയുള്ളൂ. റൺവേയിലെ അറ്റക്കുറ്റപണികൾ രണ്ട് ദിവസത്തിനകം പൂർത്തിയാകുമെന്നും സിയാൽ അറിയിച്ചു.

റൺവേയിലെ മുഴുവൻ ലൈറ്റുകളും അഴിച്ച് പരിശോധിക്കും. ചുറ്റുമതിലിന്റെ പുനർനിർമ്മാണത്തിന്റെ ജോലികൾ ആരംഭിച്ചിട്ടുണ്ട്. അടിയന്തര ആവശ്യങ്ങളിൽ വിളിക്കുന്നതിന് സിയാൽ ടെലിഫോൺ നമ്പറുകൾ ക്രമീകരിച്ചിട്ടുണ്ട്. phone: +919072604004, +919072604006, +919072604007, +919072604008