വീട് വൃത്തിയാക്കാൻ ആളില്ല; ആശ്വാസമായി പൊലീസും സന്നദ്ധ സംഘടനകളും

കൊച്ചി: എറണാകുളം ജില്ലയിൽ വെള്ളകെട്ട് താഴ്ന്നതോടെ ചെളികൊണ്ട് മൂടിയ വീടുകൾ വൃത്തിയാക്കാൻ ആളെ കിട്ടാനില്ല. ഇതരസംസ്ഥാന തൊഴിലാളികൾ ധാരാളമായുള്ള ആലുവയിൽ പോലും ജോലിക്ക് ആളില്ല. രാഷ്ട്രീയ യുവജനസംഘടനകളും സന്നദ്ധ പ്രവർത്തകരും ശുചീകരണത്തിന് രംഗത്തിറങ്ങിയത് വീട്ടുകാർക്ക് ആശ്വാസമായി. പലയിടങ്ങളിലും വൃത്തിയാക്കുന്നതിനാവശ്യമായ സാധനങ്ങൾ കിട്ടാനില്ല. ബ്ലീച്ചിങ് പൗഡർ ഉൾപ്പടെ വൃത്തിയാക്കുന്നതിനാവശ്യമായ സാധങ്ങളുടെ ദൗർലഭ്യം വിപണിയിൽ പ്രകടമാണ്. ചില ഇടങ്ങളിൽ വില ഉയർന്നതായും പരാതിയുണ്ട്
കൊച്ചി സിറ്റി അസിസ്റ്റൻറ് കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശുചീകരണം നടത്തി. ഡയറക്ടർ ജനറൽ എ.ഹേമചന്ദ്രൻറെ നിർദേശ പ്രകാരം വെള്ളം പമ്പ് ചെയ്തും ചെളി കളഞ്ഞും അഗ്‌നിരക്ഷാസേനാംഗങ്ങളും സംസ്ഥാനത്ത് ഉടനീളം ശുചീകരണത്തിന് ഇറങ്ങിയിട്ടുണ്ട്.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു